2010, ജൂലൈ 9, വെള്ളിയാഴ്‌ച

കവിത- അനാഥം. അഷിത.കെ.

ഇലകള്‍ പൊഴിച്ചിട്ട
രാത്രിതന്‍ കരങ്ങളില്‍,
നിദ്രതന്‍ വിരിമാറി-
ലണയും കുരുവികള്‍.
ഒഴുകു മരുവിതന്‍
ദീര്‍ഘമാം നിശ്വാസങ്ങള്‍
ഈറനാം ഹൃദയത്തില്‍
ചെന്നടിച്ചുടയുന്നു
വിയര്‍പ്പിന്‍ കണങ്ങളില്‍
കുതി ര്‍ ന്നൊരിളം തൂവല്‍
തെന്നലിന്‍ മാതൃത്വത്തിന്‍
താരാട്ടു കൊതിക്കുന്നൂ.
ഇരുളില്‍ ചിതറിയ-
ചകിരിക്കൂട്ടില്‍നിന്നും
മാമരം മുറിച്ചിട്ട
കരച്ചില്‍ മാത്രം കേള്‍ക്കാം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

എന്നെക്കുറിച്ച്

A HIGHER SECONDARY SCHOOL, LOCATED IN NARIPPATTA GRAMA PANCHAYATH, A REMOTE,HILL AREA OF CALICUT DISTRICT